തൃശൂര്‍ : ബൈക്കില്‍ നിന്ന് വീണ് ചികിത്സ തേടിയ യുവാവില്‍ നിന്ന് കോടികളുടെ കളളനോട്ടുകള്‍ പിടിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ജിത്തുവാണ് ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ കളളനോട്ട് കേസില്‍ പിടിയിലായത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണ്. ജിത്തുവിനെക്കൂടാതെ മറ്റ് രണ്ടുപേരെക്കൂടി പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ഒരു കോടി അറുപത്തയ്യായിരം രൂപയുടെ കളളനോട്ടാണ് പിടികൂടിയത്. സംസ്ഥാനത്തിന് പുറത്ത് അച്ചടിച്ച നോട്ടുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ബൈക്ക് അപകടത്തില്‍പ്പെട്ട ബി.ജെ.പി പ്രവര്‍ത്തകനില്‍ നിന്ന് കോടികളുടെ കളളനോട്ടുകള്‍ പിടിച്ചു
RECENT NEWS
Advertisment