64-ാം ജന്മദിനം കാരുണ്യ ഭവനിൽ ആഘോഷിച്ച് ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പൊലീത്ത

For full experience, Download our mobile application:
Get it on Google Play


മാവേലിക്കര :
കാരുണ്യ ഭവനിലെ അന്തേവാസികൾക്കൊപ്പം തൻ്റെ 64-ാം ജന്മദിനം ആഘോഷിച്ച് ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ്. അന്തേവാസികൾ നൽകിയ പനിനീർ പൂക്കൾ സ്വീകരിച്ചു അവർക്കൊപ്പം കേക്ക് മുറിച്ചു മധുരം പങ്കിട്ടു. അവർക്കൊപ്പം ഭക്ഷണവും കഴിച്ചാണു മടങ്ങിയത്. കാരുണ്യ ഭവനിൽ നടന്ന ജന്മദിനാഘോഷ സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ അധ്യക്ഷത വഹിച്ചു. ഏബ്രഹാം മാർ എപ്പിഫാനിയോസ് മറുപടി പ്രസംഗം നടത്തി. ഡോ.കെ.എൽ. മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പ തോത്ര ശുശ്രൂഷയ്ക്കു നേതൃത്വം നൽകി.

ഫാ. ജേക്കബ് ജോൺ കല്ലട, കൗൺസിൽ അംഗങ്ങളായ ഫാ.പി.ഡി.സ്‌കറിയ പൊൻവാണിഭം, ഫാ.കെ.പി.വർഗീസ്, ബിനു സാമുവൽ, ജോൺസൺ പി.കണ്ണനാംകുഴി, ടി.കെ മത്തായി, സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ജോസഫ് സാമുവൽ ഏവൂർ, ഫാ പ്രവീൺ ജോൺ മാത്യൂസ്, സൈമൺ കെ. വർഗീസ് കൊമ്പശേരിൽ, ബിജു വർഗീസ് ചേപ്പാട്, ജോജി ജോർജ് കുട്ടംപേരൂർ, ഭദ്രാസന പിആർഒ അനി വർഗീസ്, തെയോ മീഡിയ ഡയറക്ടർ ബിനു തങ്കച്ചൻ, കാരുണ്യ ഭവൻ ഡയറക്‌ടർ ഫാ.ഷിജി കോശി, അസി.ഡയറക്‌ടർ ഫാ.സഞ്ജു പി.മാത്യു, കോഓർഡിനേറ്റർ നൈനാൻ പെരുമ്പള്ളിൽ, ശാലേം ഭവൻ ഡയറക്‌ടർ ഫാ.സോനു ജോർജ്, തെയോ ഭവൻ അരമന മാനേജർ ഫാ. തോമസ് രാജു, ഓഡിറ്റർമാരായ കെ.ജെ.ജോർജ്, മാത്യു ജോൺ പ്ലാക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...