ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ഒളിവിലായിരുന്ന ജ്യോത്സ്യൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പുത്തൂർ : ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഒളിവിലായിരുന്ന ജ്യോത്സ്യൻ മുരാരി തന്ത്രി അറസ്റ്റിൽ. പുത്തൂർ വേണ്ടാർ സ്വദേശി രാജൻ ബാബുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു 16 കാരിയെ ബാധയൊഴിപ്പിക്കാൻ എന്ന വ്യാജേനെ വീടിനുള്ളിൽ വെച്ചു കടന്നുപിടിക്കാൻ ശ്രമിച്ചത്. വെണ്ടാര്‍ സ്വദേശിയായ രാജന്‍ ബാബു മുരാരി തന്ത്രി എന്നാണ് അറിയപ്പെടുന്നത്. ഇന്നലെ രാവിലെ ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പമാണ് പെണ്‍കുട്ടി മുരാരി തന്ത്രിയുടെ അടുത്തെത്തിയത്.

പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് അമ്മയെ പുറത്തിരുത്തിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഭയന്ന പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഓടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി തന്റെ വീടിന്റെ പിന്‍വാതിലിലൂടെ രക്ഷപെ ട്ടിരുന്നു. പുത്തൂർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ രാജൻ ബാബുവിനെ ഭരണിക്കാവിൽ നിന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ ബിജെപി പ്രതിഷേധാപ്രകടനം നടത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അംഗങ്ങളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കാൻ സരൾ ആപ്പിൽ കൂടുതൽ നിബന്ധനകളുമായി ബിജെപി

0
കാഞ്ഞങ്ങാട് : ബി.ജെ.പി.യുടെ മൊബൈൽ ആപ്ലിക്കേഷനായ 'സരൾ' ആപ്പ് കൂടുതൽ മാറ്റത്തോടെ...

ചുങ്കപ്പാറയില്‍ തെരുവ് നായ ശല്യം രൂക്ഷം ; പ്രദേശവാസികള്‍ ഭീതിയില്‍

0
മല്ലപ്പള്ളി : ചുങ്കപ്പാറ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു....

മോൻ്റെ നേതാക്കള്‍ മുഖ്യമന്ത്രിമാരായപ്പോഴും ഞങ്ങള്‍ പലവട്ടം പോയി കണ്ടിട്ടുണ്ട് കേട്ടോ ; ശിവപ്രസാദിന് ശശികലയുടെ...

0
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടതിനെ വിമര്‍ശിച്ച...

തിരുമാലിട – മുരണി ശാസ്താംകോയിക്കൽ റോഡ്‌ തകര്‍ന്നു ; യാത്ര ദുരിതമാകുന്നു

0
മല്ലപ്പള്ളി : തിരുമാലിട - മുരണി - ശാസ്താംകോയിക്കൽ റോഡ്‌ തകര്‍ച്ച...