അബുദാബി : യുഎഇയിൽ 28ന് സ്കൂൾ തുറക്കാനിരിക്കെ ഗതാഗത സുരക്ഷാ നടപടികൾ ശക്തമാക്കി അബുദാബി നഗരസഭ. സ്കൂൾ മേഖലയിലും പരിസരങ്ങളിലും ബോധവൽക്കരണവും തയാറെടുപ്പുകളും ഊർജിതമാക്കി. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ഡ്രൈവർമാർ എന്നിവർക്ക് സുരക്ഷിത യാത്രാ അന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്കൂൾ തുറക്കുമ്പോൾ ഉണ്ടാകാനിടയുള്ള ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷ നേടാനുള്ള വഴികൾ, ഗതാഗത നിയമം പാലിക്കൽ, സീബ്രാ ക്രോസിൽ കാൽ നട യാത്രക്കാർക്ക് മുൻഗണന നൽകൽ, വാഹനങ്ങളുടെ വേഗം കുറയ്ക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് ബോധവൽക്കരണം നടത്തിവരുന്നത്. നടപ്പാതകളുടെയും ദിശാസൂചകങ്ങളുടെയും അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. ഭിന്നശേഷിക്കാർക്കുള്ള പാർക്കിങ് വ്യാപിപ്പിച്ചു. സ്കൂൾ അതിർത്തിയിൽ ഭിന്നശേഷി ഇടനാഴിയും സൃഷ്ടിച്ചുവരുന്നു. മദീനാ സായിദ്, മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽവത്ബ, ബനിയാസ്, മുസഫ ഷാബിയ തുടങ്ങി സ്കൂൾ മേഖലകളിലാണ് തയാറെടുപ്പ് ശക്തമാക്കിയത്. ഈ മേഖലയിൽ ഗതാഗതത്തിന് തടസം നിൽക്കുന്നവ നീക്കുകയും പൂച്ചെടികൾ വച്ച് മോടിപിടിപ്പിക്കുകയും ചെയ്തു. ദിശാസൂചക ബോർഡുകളുടെ അറ്റകുറ്റപ്പണികളും നടത്തി. സ്കൂൾ പരിസരത്ത് വേഗ നിയന്ത്രണ സംവിധാനവും ശക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























