അബുദാബി ബിഗ് ടിക്കറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയിലെ ജനപ്രിയ റാഫിള്‍ നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് ഏപ്രില്‍ ഒന്നു മുതല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. ഗെയിമുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് വ്യക്തമല്ല. 2023 സെപ്റ്റംബറില്‍ സ്ഥാപിതമായ യുഎഇ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആര്‍എ) നിബന്ധനകള്‍ പാലിക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലുതും പഴയതുമായ റാഫിള്‍ നറുക്കെടുപ്പാണ് അബുദാബി ബിഗ് ടിക്കറ്റ്. പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്ന രാജ്യത്തെ മൂന്നാമത്തെ പ്രധാന റാഫിള്‍ ഡ്രോ ഓപറേറ്ററാണ് ബിഗ് ടിക്കറ്റ്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മഹ്‌സൂസും എമിറേറ്റ്‌സ് ഡ്രോയും യുഎഇയില്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലുതും പഴയതുമായ റാഫിള്‍ നറുക്കെടുപ്പാണ് അബുദാബി ബിഗ് ടിക്കറ്റ്. പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്ന രാജ്യത്തെ മൂന്നാമത്തെ പ്രധാന റാഫിള്‍ ഡ്രോ ഓപ്പറേറ്ററാണ് ബിഗ് ടിക്കറ്റ്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മഹ്‌സൂസും എമിറേറ്റ്‌സ് ഡ്രോയും യുഎഇയില്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.

നേരത്തേ പ്രഖ്യാപിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ സീരീസ് 262 തത്സമയ നറുക്കെടുപ്പ് നാളെ ഏപ്രില്‍ മൂന്ന് ബുധനാഴ്ച നടക്കും. 10 മില്യണ്‍ ദിര്‍ഹം ഗ്യാരണ്ടി പ്രൈസ് ഉള്‍പ്പെടെയുള്ള എല്ലാ സമ്മാനങ്ങളും നല്‍കും. മെയ് മൂന്നിന് നടക്കേണ്ടിയിരുന്ന ഡ്രീം കാര്‍ (റേഞ്ച് റോവര്‍ ഇവോക്ക്, മസെരാട്ടി ഗിബ്ലി) നറുക്കെടുപ്പുകളും നാളെ നടക്കും. കഴിഞ്ഞ വര്‍ഷം മൊത്തം 246,297,071 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് നല്‍കിയത്. കഴിഞ്ഞ നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസി മുഹമ്മദ് ഷെരീഫും മറ്റ് 19 പേരും ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിന് 15 ദശലക്ഷം ദിര്‍ഹം ജാക്ക്‌പോട്ട് ലഭിച്ചിരുന്നു. നേരത്തേ പ്രവര്‍ത്തനം അവസാനിപ്പിച്ച ദുബായ് ആസ്ഥാനമായുള്ള മഹ്‌സൂസും എമിറേറ്റ്‌സ് ഡ്രോയും എപ്പോള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നില്ല. യുഎഇ അധികൃതരുടെ നിബന്ധനകള്‍ പാലിച്ച് ‘സാമൂഹിക ഉത്തരവാദിത്തമുള്ള’ ഗെയിമിംഗ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നു എന്നായിരുന്നു അറിയിപ്പ്. നറുക്കെടുപ്പ് ലൈസന്‍സിങ് കൈകാര്യം ചെയ്യുന്നതിനും നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഫെഡറല്‍ ബോഡിയായ യുഎഇ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി നിലവില്‍ വന്നത്.

ജനങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക് ഹൃദയംഗമമായ അഭിനന്ദനം അറിയിക്കുന്നതായി പ്രവര്‍ത്തനം നിര്‍ത്തിയതായി അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ബിഗ് ടിക്കറ്റ് വ്യക്തമാക്കി. എല്ലാ സമ്മാനങ്ങളിലും ഏറ്റവും ഉയര്‍ന്ന സുതാര്യതയും ഉത്തരവാദിത്തവും സമഗ്രതയും നിലനിര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നേരത്തേ വിജയിച്ച എല്ലാവര്‍ക്കും സമ്മാനത്തുക  ലഭിച്ചുവെന്ന് ഉറപ്പാക്കും. പുതിയ പ്രവര്‍ത്തന തീയതി യഥാസമയം ജനങ്ങളെ അറിയിക്കും. പെട്ടെന്നുള്ള തിരിച്ചുവരവ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു – പ്രസ്താവന വ്യക്തമാക്കി. പ്രവര്‍ത്തനം നിര്‍ത്തിയാലും ജനങ്ങള്‍ക്ക് അവരുടെ ബിഗ് ടിക്കറ്റ് അക്കൗണ്ടുകളിലേക്കുള്ള പൂര്‍ണ ആക്‌സസ് നിലനിര്‍ത്തും. അന്വേഷണങ്ങള്‍ക്കോ സഹായത്തിനോ +971022019244 എന്ന നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...