വിദ്യാർഥിനിക്കെതിരെ അധിക്ഷേപം; കെ.ടി ജലീലിന്റെ കോലം കത്തിച്ച് ഫ്രട്ടേണിറ്റി മൂവ്‌മെന്റ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് പത്താം തരം വിജയിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ഫ്രട്ടേണിറ്റി മൂവ്‌മെന്റ് മലപ്പുറത്ത് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ കോലം കത്തിച്ചു. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച ജൂലൈ അഞ്ചിന് മലപ്പുറത്ത് നടന്ന ഉപവാസ സമരത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുൻപിൽ വിങ്ങിപ്പൊട്ടി സങ്കടം പറഞ്ഞ ഫാത്തിമ ശസ എന്ന വിദ്യാർഥിനിയുടെ കരച്ചിൽ വേഷം കെട്ടാണെന്നും കള്ളകരച്ചിൽ ആണെന്നും പറഞ്ഞുള്ള അധിക്ഷേപമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ കെ. ടി ജലീൽ നടത്തിയത്. ഇത് മലപ്പുറത്തോടുള്ള അധിക്ഷേപവും അവഹേളനവുമാണെന്ന് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് ജില്ലാ വൈസ് പ്രസിഡന്റ് ഷാറൂൺ അഹമ്മദ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജെബിൻ അലി, മലപ്പുറം മണ്ഡലം പ്രസിഡന്റ് മുബീൻ, സെക്രട്ടറി ഫഹീം, മങ്കട മണ്ഡലം പ്രസിഡന്റ് ഡോ. നബീൽ അമീൻ, റമീസ് ഏറനാട്, അബ്ദുൽ ബാരി, ഡാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു

0
താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ...

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം ; സുനിലിന്റെ മരണത്തിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ...

0
കോഴിക്കോട് : വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആക്രമണകാരിയായ...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ...