ചെന്നൈ: ചെന്നൈയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപികയ്ക്കും കാമുകനും ജീവപര്യന്തം തടവ്
പോക്സോ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ചെന്നൈയിലെ ടി നഗറിലുള്ള ട്യൂഷന്‍ അധ്യാപികയായ 29 കാരിയും കാമുകനും ഇരയെ ഈസ്റ്റ് കോസ്റ്റ് റോഡിലെ (ഇസിആര്‍) റിസോര്‍ട്ടില്‍ എത്തിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.
റിസോര്‍ട്ടില്‍വെച്ച് യുവതിയുടെ കാമുകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അധ്യാപിക വീഡിയോ പകര്‍ത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന് ശേഷം ദമ്പതികൾ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ടി നഗര്‍ ഓള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയെയും കാമുകനെയും കസ്റ്റഡിയിലെത്തു.