മുണ്ടക്കയം : 11 വയസുകാരിയോട് അതിക്രമം കാണിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. വെള്ളനാടി എസ്റ്റേറ്റ് ആശുപത്രിക്ക് സമീപം താമസിക്കുന്ന പി.ആര്‍ ശ്യാംലാലിനെയാണ് (26) മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ എ.ഷൈന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ സമാനമായ രീതിയില്‍ മറ്റുചില പെണ്‍കുട്ടികളോടും അപമര്യാദയായി പെരുമാറിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എസ്ഐ അനിഷ് പി.എസ്, ഗ്രേഡ് എസ്ഐ അനൂബ്കുമാര്‍, സി.പി.ഒമാരായ രഞ്ജിത് എസ് നായര്‍, ശരത്ചന്ദ്രന്‍, രേഖ റാം, റോബിന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.