കോട്ടയം : സ്‌കൂളില്‍ നിന്നും വീട്ടിലേയ്ക്കു മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിലേയ്ക്ക് ഇറക്കാമെന്നു വിശ്വസിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. കിടങ്ങൂര്‍ പിറയാര്‍ കറുത്തേടത്ത് വീട്ടില്‍ വിഷ്ണു രാജി (30)നെയാണ് കിടങ്ങൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി ഓട്ടത്തിനായി പ്രതി എത്തിയിരുന്നു. ഇത്തരത്തിലുള്ള പരിചയം മുതലെടുത്ത പ്രതി സ്‌കൂളില്‍ നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി അസ്വാഭാവികമായ രീതിയില്‍ പെരുമാറുകയും പഠനത്തില്‍ പിന്നോക്കം പോകുകയും ചെയ്തു. ഇതേ തുടര്‍ന്നു സ്‌കൂളിലെ അധ്യാപകര്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഇതേ തുടര്‍ന്നു പീഡന വിവരം പുറത്തറിഞ്ഞതോടെ അധ്യാപകര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചു. തുടര്‍ന്നു, ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതോടെ കിടങ്ങൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജു.കെ.ആര്‍നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ കുര്യന്‍ മാത്യൂ , എ.എസ്.ഐ മഹേഷ് കൃഷ്ണന്‍ , എ.എസ്.ഐ ബിജൂ ചെറിയാന്‍, എ.എസ്.ഐ ജയചന്ദ്രന്‍ , സിവില്‍ പോലീസ് ഓഫീസര്‍ ഹരിഹരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.