പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് ; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സ്‌കൂളില്‍ നിന്നും വീട്ടിലേയ്ക്കു മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിലേയ്ക്ക് ഇറക്കാമെന്നു വിശ്വസിപ്പിച്ച്‌ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. കിടങ്ങൂര്‍ പിറയാര്‍ കറുത്തേടത്ത് വീട്ടില്‍ വിഷ്ണു രാജി (30)നെയാണ് കിടങ്ങൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി ഓട്ടത്തിനായി പ്രതി എത്തിയിരുന്നു. ഇത്തരത്തിലുള്ള പരിചയം മുതലെടുത്ത പ്രതി സ്‌കൂളില്‍ നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി അസ്വാഭാവികമായ രീതിയില്‍ പെരുമാറുകയും പഠനത്തില്‍ പിന്നോക്കം പോകുകയും ചെയ്തു. ഇതേ തുടര്‍ന്നു സ്‌കൂളിലെ അധ്യാപകര്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഇതേ തുടര്‍ന്നു പീഡന വിവരം പുറത്തറിഞ്ഞതോടെ അധ്യാപകര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചു. തുടര്‍ന്നു, ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതോടെ കിടങ്ങൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജു.കെ.ആര്‍നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ കുര്യന്‍ മാത്യൂ , എ.എസ്.ഐ മഹേഷ് കൃഷ്ണന്‍ , എ.എസ്.ഐ ബിജൂ ചെറിയാന്‍, എ.എസ്.ഐ ജയചന്ദ്രന്‍ , സിവില്‍ പോലീസ് ഓഫീസര്‍ ഹരിഹരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...