മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്. നേരത്തെ പോക്‌സോ കേസില്‍ പ്രതിയായതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു കേസിലും മോന്‍സന്‍ അറസ്റ്റിലാകുന്നത്.

മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ മോന്‍സണ്‍ പീഡിപ്പിച്ചു എന്നതാണ് പരാതി. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. മോന്‍സണ്‍ തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടികളെ ലൈഗികമായി പീഡിപ്പിച്ചിരുന്നു എന്ന പരാതി നേരത്തെയും ഉയര്‍ന്നിരുന്നു. സ്ഥാപനത്തിലെ മാനേജര്‍മാര്‍ ഉള്‍പ്പെടയുള്ളവര്‍ ഇക്കാര്യം വെളപ്പെടുത്തിയിരുന്നു.

നേരത്തെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് സമാനമായി തന്നെയാണ് ഇപ്പോള്‍ മറ്റൊരു യുവതികൂടി ഇത്തരത്തിലുള്ള പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു മോന്‍സന്‍ പീഡനത്തിന് ഇരയാക്കിയെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവരില്‍ ചിലരെക്കൊണ്ട് വിദ്യാഭ്യാസ വായ്പ എടുപ്പിച്ച ശേഷം ആ തുക മോന്‍സന്‍ തട്ടിയെടുത്തെന്നും പരാതിയുണ്ട്. എന്നാല്‍ നാണക്കേടു ഭയന്നു പരാതിപ്പെടാന്‍ ഇവര്‍ തയാറാകാത്തതാണു മോന്‍സനെതിരെ കേസെടുക്കാന്‍ തിരിച്ചടിയാകുന്നത്.

തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്താണു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മോന്‍സന്‍ പീഡിപ്പിച്ചതെന്നാണു വിവരം. മോന്‍സന്റെ ജീവനക്കാരിയുടെ മകളെ ഉപദ്രവിച്ചതും ഉപരിപഠനം വാഗ്ദാനം ചെയ്താണ്. പെണ്‍കുട്ടിയെ കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വച്ചാണ് ഉപദ്രവിച്ചത്. മോന്‍സന്റെ വീട്ടില്‍ കൊണ്ടു വന്നു താമസിപ്പിച്ച്‌ ഒരു മാസത്തിലേറെയുണ്ടായ പീഡനത്തിന്റെ ഭാഗമായി പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും പിന്നീട് ഗര്‍ഭഛിദ്രം നടത്തേണ്ടി വരികയും ചെയ്തു. മറ്റ് 6 പെണ്‍കുട്ടികള്‍ കൂടി ഇതേ രീതിയില്‍ പീഡനത്തിനിരയായെന്നാണു വിവരം പുറത്തു വരുന്നത്.

തൊടുപുഴ സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സീറ്റ് വാഗ്ദാനം ചെയ്താണു മോന്‍സന്‍ വരുതിയിലാക്കിയത്. ഈ പെണ്‍കുട്ടിക്കു തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശനം തരപ്പെടുത്തി കൊടുത്തു. എന്നാല്‍ പ്രവേശനം ലഭിച്ച പെണ്‍കുട്ടിയുടെ പേരില്‍ പിന്നീട് മോന്‍സന് അടുപ്പമുണ്ടായിരുന്ന ബാങ്ക് വഴി വിദ്യാഭ്യാസ വായ്പ തരപ്പെടുത്തി. 13 ലക്ഷം രൂപ തട്ടിയെടുത്തതായി പറയുന്നു. ഇതേ തുടര്‍ന്നു കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പെണ്‍കുട്ടി പഠനം ഉപേക്ഷിക്കുകയായിരുന്നു. സമാന സാഹചര്യത്തിലാണു മറ്റു പെണ്‍കുട്ടികളെയും ദുരുപയോഗം ചെയ്തതായാണു വിവരം.

മോന്‍സന്റെ കലൂരിലെ വീട് കേന്ദ്രീകരിച്ചു നടന്നിരുന്നതു പെണ്‍വാണിഭമാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. മസാജ് കേന്ദ്രം, സൗന്ദര്യ ചികിത്സ എന്ന പേരിലെല്ലാം പെണ്‍വാണിഭം ആയിരുന്നു നടത്തിയിരുന്നതെന്നുമാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. രാഷ്ട്രീയക്കാരും സിനിമസീരിയല്‍ രംഗത്തെ പ്രമുഖരും മോന്‍സന്റെ മസാജിങ് കേന്ദ്രത്തില്‍ വന്നിരുന്നു. മോന്‍സന്റെ വീട്ടിലെ മസാജിങ് കേന്ദ്രത്തില്‍ ഒളി ക്യാമറ ഘടിപ്പിച്ചിരുന്നത് ഇത്തരത്തില്‍ വീട്ടിലെത്തുന്നവരെ പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. സംസ്ഥാനത്തെ ഉന്നതരായ പലരെയും മോന്‍സന്‍ ഇത്തരത്തില്‍ കുടുക്കിയതായാണു വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...