ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ ആക്രമിച്ചു , പ്രതിക്ക് 7 വർഷം തടവും പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച കേസിൽ കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജു (22) വിനെ ഏഴുവർഷം കഠിനതടവിനും 26000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം ഒമ്പത് മാസം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം. 2025 മെയ് ഇരുപത്തിനാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം ഉച്ച സമയത്ത് തിരുവനന്തപുരം ചാവടി മുക്കിനടുത്തുള്ള ഒരു ഹോസ്റ്റലിൽ അന്തേവാസിയായ സഹോദരിയെ കണ്ടു തിരികെ അമ്മയോടൊപ്പം നടന്നു വരുകയായിരുന്നു പെൺകുട്ടിയെ ഇരുചക്ര വാഹനത്തിൽ വരുകയായിരുന്ന പ്രതി കടന്ന് പിടിക്കുകയായിരുന്നു.

പെട്ടന്ന് ഒഴിഞ്ഞു മാറിയതിനാൽ കുട്ടിയുടെ ഷോൾഡറിൽ തട്ടി ഇയാൾ വേഗം കടന്നു പോയി. പ്രതിയുടെ വസ്ത്രവും വാഹനവും ഓർത്തു വച്ചിരുന്ന പെൺകുട്ടി തൊട്ടടുത്ത വീട്ടിലെ സിസിടിവി നോക്കി പ്രതിയെ തിരിച്ചറിഞ്ഞു. ആ വീട്ടിൽ നിന്ന് ഇറങ്ങവേ പ്രതി അതേ വാഹനത്തിൽ വീണ്ടും വന്നു. ഭയന്ന അമ്മയും മകളും പിന്നാലെ പോലീസിൽ പരാതി കൊടുത്തപ്പോൾ സിസി ടി വി നോക്കി പ്രതിയുടെ വാഹന നമ്പർ വെച്ച് കണ്ടു പിടിക്കുകയായിരുന്നു.പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഭിഭാഷകർ ആയ ബിന്ദു വി സി, അഡ്വ. സുരഭി. പി, എന്നിവർ ഹാജരായി. ശ്രീകാര്യം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പത്മകുമാർ കെ ആണ് കേസ് അന്വേഷിച്ചത് പ്രോസീക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു 20 രേഖകളും 2 തൊണ്ടിമുതലും ഹാജരാക്കി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ വാഷിങ് മെഷീനില്‍ നിന്ന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

0
ആലപ്പുഴ: വാഷിങ് മെഷീനില്‍ നിന്ന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. മാരാരിക്കുളത്താണ്...

ഇടുക്കി കരുണാപുരത്ത് ബസ്‌ അപകടം ; വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞ് 14 പേർക്ക്...

0
ഇടുക്കി: ഇടുക്കി ജില്ലയിലെ കരുണാപുരത്ത് മിനി ബസ്‌ മറിഞ്ഞ് അപകടം....

ഡൽഹി പോലീസിന്റെ നടപടി അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി...

ശ്രീകണ്ഠപുരത്ത് നാളെ യുഡിഎഫ് ഹർത്താൽ

0
കണ്ണൂർ: ശ്രീകണ്ഠപുരം നഗരസഭയിൽ നാളെ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു....