അധ്യയന വർഷം ആരംഭം ; കോന്നിയില്‍ അവലോകനയോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി :  ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിദ്യാലയങ്ങളിൽ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്ന് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം, പോലീസ്, എക്സൈസ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പ്രഥമ അധ്യാപകർ എന്നിവരുമായി അവലോകനയോഗം നടത്തി. എല്ലാ വിദ്യാലയങ്ങളും പ്രശ്നങ്ങൾ പരിഹരിച്ച് പ്രവേശനോത്സവത്തിന് തയ്യാറായി കഴിഞ്ഞു. വിദ്യാലയങ്ങളുടെ സമീപമുള്ള റോഡുകളിലെ കാടുകൾ വെട്ടി മാറ്റുന്നതിനും സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയതിന്‍റെ ഭാഗമായി വരുന്ന ദിവസങ്ങളിൽ അതിനുള്ള നടപടി കൈക്കൊള്ളുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്നിന്‍റെ ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് ജാഗ്രത പുലർത്തും. പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിന് ആരോഗ്യവകുപ്പ് വാർഡ് തലത്തിൽ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ നടത്തിവരുകയാണ്. പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം വിദ്യാലയങ്ങളിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു വരികയാണ്. വിദ്യാലയങ്ങളിൽ സ്ഥാപിച്ചിരുന്ന മാലിന്യ ശേഖരണ സംവിധാനം ആയ മിനി എം. സി. എഫുകൾ കുട്ടികളുടെ സുരക്ഷയെ കരുതി മാറ്റി സ്ഥാപിച്ചു. പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പയ്യനാമൺ ഗവൺമെൻറ് യുപി സ്കൂളിൽ വെച്ച് നടത്തുവാനും തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  റോജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്   ശോഭാ മുരളി, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ  അനിത ബിജു,  മോഹനൻ കാലായിൽ, അജി മണ്ണിൽ,  പ്രവീൺ പ്ലാവിളയിൽ, കെ പി ശിവദാസ്, ഐവാൻ വകയാർ, സുജിത്ത് ബാലഗോപാൽ,   സംഗീത രവി, ജിൽഷ ഷാജി,  സിന്ധു ശശി, സജി പനച്ചിത്തറയിൽ, ശ്യാം കുമാർ പി എസ്, ഇന്ദുകല വി,  ഷൈലാ ബീഗം,   ശാന്തിനി ഷിജു,  ഷിജിഎസ് ഷംസ,പോലീസ് വകുപ്പിൽ നിന്ന്  മുജീബ് റഹ്മാൻ, ആരോഗ്യവകുപ്പിൽ നിന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  അജിത്ത് രാജ്, എക്സൈസ് വകുപ്പ് സർക്കിൾ ഇൻസ്പെക്ടർ,പൊതുമരാമത്ത് വകുപ്പിൽ നിന്ന്  റഷീദ, വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള പ്രഥമ അധ്യാപകർ എന്നിവർ പ്രസംഗിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് താപനില ഉയരുന്നു

0
തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്നലെ കൊല്ലം...

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി ; സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും വരാതിരുന്ന 53 വയസുകാരൻ വീട്ടിൽ...

0
മുഹമ്മ: മോശമായി തന്നെ നോക്കിയെന്ന് പരാതിപ്പെട്ട മധ്യവയസ്‌കൻ വീട്ടിൽ മരിച്ച...

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

0
കണ്ണൂർ: ചിറയിൻകീഴിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്....

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...