നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പിക് അപ്പ് വാനിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണുര്‍ : പഴയങ്ങാടി കെ.എസ്.ടി.പി റോഡില്‍ വീണ്ടും വാഹനാപകടം. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പിക് അപ്പ് വാനിടിച്ച്‌ ഡ്രൈവര്‍ ദാരുണമായി മരിച്ചു. കോണ്‍ട്രാക്ടര്‍ മൈജോ ഇഗ്നേഷ്യസ്(36)ആണ് മരിച്ചത്. വെള്ളിയാഴ്‌ച്ച രാവിലെയായിരുന്നു അപകടം. പിലാത്തറ മേരിമാതാ സ്‌കൂളിന് സമീപം താമസിക്കുന്ന ഇഗ്നേഷ്യസ്-ജെസി ദമ്പതികളുടെ മകനാണ് മരിച്ച മൈജോ. സഹോദരി – ജലീന.

ജോലി സ്ഥലത്തേക്ക് ഇതര സംസ്ഥാന തൊഴിലാളികളുമായി പോകവെ പോസ്റ്റ് ഓഫിസിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാനില്‍ ഉണ്ടായിരുന്ന മൈജോ സംഭവ സ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. അപകടം നടന്ന് ഏറെനേരത്തിനു ശേഷം ക്രെയിന്‍ ഉപയോഗിച്ച്‌ വാഹനം നീക്കിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ തൊഴിലാളിയായ ഹുര്‍റഹ്മാന്(36)സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റു നാലുപേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ഓടിക്കൂടിയ നാട്ടുകാരും കണ്ണപുരം പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

വാഹന ഡ്രൈവര്‍മാരുടെ അശ്രദ്ധയും റോഡിന്റെ അശാസ്ത്രീയതയും കാരണം അപകടങ്ങള്‍ തുടര്‍ക്കഥയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പഴയങ്ങാടി എരിപുരം ജങ്ഷനില്‍ നടന്ന അപകടത്തില്‍ ലോറി ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചിരുന്നു. അമിതവേഗതയില്‍ വന്ന ലോറി സമീപത്തെ കെട്ടിടം പൂര്‍ണമായും തകര്‍ത്ത് ഇടിച്ചുകയറുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ മുത്തു(28)ആണ് അന്ന് മരിച്ചത്.

പഴയങ്ങാടി-പിലാത്തറകെ.എസ്.ടി.പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതിനു ശേഷം നിരവധി അപകടങ്ങളും മരണങ്ങളുമാണ് ഈ റൂട്ടില്‍ നടന്നത്. ഇതു തടയുന്നതിനായി സി.സി.ടി.വി കാമറകളും മറ്റ് സിഗ്‌നല്‍ സംവിധാനവും സ്ഥാപിച്ചിരുന്നുവെങ്കിലും അപകടങ്ങള്‍ക്ക് വലിയ കുറവൊന്നുമില്ല. വലിയ വാഹനങ്ങള്‍ അമിത വേഗത്തിലാണ് ഇതിലൂടെ കടന്നുപോകുന്നത്. രണ്ടാഴ്ചക്കുള്ളില്‍ നിരവധി ലോറികള്‍ സമാനമായ രീതിയില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...