ആലപ്പുഴ : ദേശീയപാതയില്‍ കലവൂര്‍ കൃപാസനത്തിനു സമീപം കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ വലിയമരം സ്വദേശി നിഹാസ് (29) ആണ് മരിച്ചത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറായ നിഹാസ് റെയില്‍വേ സ്റ്റേഷനില്‍നിന്നു യാത്രക്കാരുമായി കൃപാസനത്തിലേക്ക് പോയതായിരുന്നു. ഓട്ടോ വളയ്ക്കുന്നതിനിടെ മറ്റൊരു കാര്‍ തട്ടി നിയന്ത്രണം വിട്ടപ്പോള്‍ പിന്നാലെയെത്തിയ കാര്‍ ഓട്ടോയില്‍ ഇടിച്ചാണ് അപകടം. ആദ്യം ഓട്ടോയില്‍ തട്ടിയ കാര്‍ നിര്‍ത്താതെ പോയി. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
RECENT NEWS
Advertisment