ട്രാവൻകൂര്‍ സിമെന്റ്സില്‍   ശമ്പളം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  പതിനഞ്ചു വർഷത്തെ ചരിത്രത്തിൽ ആദ്യമായി ട്രാവൻകൂര്‍ സിമെന്റ്സില്‍   ശമ്പളം മുടങ്ങി.  ജീവനക്കാർക്ക് പകുതി ശമ്പളം മാത്രമാണ് മാനേജ്‌മെചരിത്രത്തിൽ ആദ്യമായി ട്രാവൻകൂർസിമെന്റ്‌സിൽ ശമ്പളം മുടങ്ങി നൽകിയത്.  കടുത്ത വിമർശനത്തെ തുടർന്നാണ് പകുതി ശമ്പളമെങ്കിലും നൽകാൻ മാനേജ്‌മെന്റ് തയ്യാറായത്.  കമ്പനിയുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ യോഗം ചേർന്ന് ദിവസങ്ങൾക്കകമാണ് ഇപ്പോൾ ശമ്പളം പോലും മുടങ്ങുന്ന സ്ഥിതിയുണ്ടായിരിക്കുന്നത്. ട്രാവൻകൂർ സിമന്റ്സ്  ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടിരുന്ന നാലു കോടി രൂപ അക്കൗണ്ട് ഫ്രീസ് ചെയ്തതോടെ എടുക്കാനാവാതെ വന്നതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്.

സംസ്ഥാന സർക്കാരിന്റെ വാറ്റ് നികുതിയിൽ കുടിശിക വന്ന ഇനത്തിലുണ്ടായിരുന്ന തുക  അക്കൗണ്ടിൽ നിന്നും റവന്യു റിക്കവറി നടപടികളിലൂടെ വകുപ്പ് പിടിച്ചെടുത്തിരുന്നു.  ഇത് കൂടാതെ ഈ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ഇപ്പോൾ കമ്പനി പ്രതിസന്ധിയിലായിരിക്കുന്നത്. പതിനഞ്ച് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇപ്പോൾ കമ്പനിയിൽ ശമ്പളം മുടങ്ങുന്നത്.

നേരത്തെ വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യം നൽകാൻ ലേബർ കമ്മിഷണർ ഉത്തരവിട്ടിട്ടു പോലും കമ്പനി അധികൃതർ തയ്യാറായിരുന്നില്ല.  ഇതേ തുടർന്ന് വിരമിച്ച പത്ത് ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു.  36 പേരുടെ ആനുകൂല്യങ്ങൾ കമ്പനിയിൽ നിന്നും വിതരണം ചെയ്യണമെന്ന ലേബർ കമ്മിഷണർ ഉത്തരവ് അനുസരിക്കാതിരുന്നതിനെ തുടർന്നു ലേബർ കമ്മിഷണർ ഷോക്കോസ് നോട്ടീസ് അയച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...