കോന്നി : തണ്ണിത്തോട് റോഡിൽ മ്ലാവ് കുറുകെ ചാടിയതിനെ തുടർന്ന് ഇരുചക്ര വാഹനയാത്രക്കാരന് പരിക്കേറ്റു. മണ്ണീറ തലമാനം ദിലീപ് ഭവനത്തിൽ ഷിബുവിനാണ് പരിക്കേറ്റത്. കോന്നിയിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴി പേരുവാലി ഭാഗത്തെ ഇറക്കത്തിൽ റോഡിന് കുറുകെ ചാടിയ മ്ലാവ് ഷിബുവിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ കാലിനും കൈക്കും പരിക്കേൽക്കുകയും സ്‌കൂട്ടറിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കോന്നി തണ്ണിത്തോട് റോഡിൽ വന്യ മൃഗങ്ങൾ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയിൽ പെടാതെ നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് ഇതിനോടകം പരിക്ക് പറ്റിയിട്ടുണ്ട്. മുൻപ് മ്ലാവ് കുറുകെ ചാടി ഞള്ളൂർ ഭാഗത്ത് ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരായ സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. മാത്രമല്ല ഈ റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നു എങ്കിലും ശരിയായ സമയങ്ങളിൽ അറ്റകുറ്റപണികൾ നടത്താതെ വന്നതിനാൽ പലതും പ്രകാശിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
മ്ലാവ് കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു
RECENT NEWS
Advertisment