മ്ലാവ് കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് റോഡിൽ മ്ലാവ് കുറുകെ ചാടിയതിനെ തുടർന്ന് ഇരുചക്ര വാഹനയാത്രക്കാരന് പരിക്കേറ്റു. മണ്ണീറ തലമാനം ദിലീപ് ഭവനത്തിൽ ഷിബുവിനാണ് പരിക്കേറ്റത്. കോന്നിയിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴി പേരുവാലി ഭാഗത്തെ ഇറക്കത്തിൽ റോഡിന് കുറുകെ ചാടിയ മ്ലാവ് ഷിബുവിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ കാലിനും കൈക്കും പരിക്കേൽക്കുകയും സ്‌കൂട്ടറിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കോന്നി തണ്ണിത്തോട് റോഡിൽ വന്യ മൃഗങ്ങൾ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയിൽ പെടാതെ നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് ഇതിനോടകം പരിക്ക് പറ്റിയിട്ടുണ്ട്. മുൻപ് മ്ലാവ് കുറുകെ ചാടി ഞള്ളൂർ ഭാഗത്ത് ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരായ സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. മാത്രമല്ല ഈ റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നു എങ്കിലും ശരിയായ സമയങ്ങളിൽ അറ്റകുറ്റപണികൾ നടത്താതെ വന്നതിനാൽ പലതും പ്രകാശിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....