കോന്നി : തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിൽ തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. എലിമുള്ളുംപ്ലാക്കൽ നിരവിൽപടി ട്രാൻസ്ഫോർമറിന് സമീപം തടി കയറ്റിയ ശേഷം മുന്നോട്ട് എടുത്ത ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് നിന്ന് മാറിയതിന് ശേഷം അപകടം നടന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് തലകീഴായി മറിഞ്ഞ ലോറി തടികൾ നീക്കിയ ശേഷം ക്രയിൻ ഉപയോഗിച്ച് ഉയർത്തി പൂർവ്വ സ്ഥിതിയിലാക്കുകയായിരുന്നു.
കോന്നിയിൽ തടി ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം
RECENT NEWS
Advertisment