ഓശാന ഞായറിനിടെ സെന്റ് ജോർജിന്റെ പ്രതിമ ബുൾഡോസർ കൊണ്ട് തകർത്ത് ഇസ്രായേൽ സൈന്യം

For full experience, Download our mobile application:
Get it on Google Play

ബെയ്റൂത്ത്: ക്രിസ്തീയ വിശുദ്ധനായ സെന്റ് ജോർജിന്റെ പ്രതിമ ഓശാന ഞായർ ദിവസം തകർത്ത് ഇസ്രായേൽ സൈന്യം. തെക്കൻ ലെബനാനിലെ നബാത്തിയ ഗവർണറേറ്റിലെ യാറൂൺ നഗരത്തിലുള്ള പ്രതിമയാണ് തകർത്തത്.​ ബുൾഡോസർ ഉപയോഗിച്ച് പ്രതിമ തകർക്കുന്നതിന്റെ വീഡിയോ ലെബനീസ് നാഷനൽ ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. വെടിനിർത്തൽ കരാറിന്റെയും മതപരമായ അവകാശങ്ങളുടെയും ലംഘനമാണിതെന്ന് വിമർശനമുയർന്നിട്ടുണ്ട്. ഓശാന ദിവസം അധിനിവേശ ജെറുസലേമി​ലേക്ക് വന്ന ഫലസ്തീൻ ക്രിസ്ത്യാനികളെ ഇസ്രായേൽ തടഞ്ഞതിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിൽനിന്നുള്ള വിശ്വാസികളെയാണ് തടഞ്ഞത്.

ഇസ്രായേൽ നടപടിയെ ഹമാസ് അപലപിച്ചു. ജെറുസലേമിനെ യഹൂദവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായേൽ നടപടിയെന്ന് ഹമാസ് കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം ഗസ്സയിലെ അൽ അഹിൽ ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഓശാന ഞായർ ദിവസം തന്നെയായിരുന്നു ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം. രണ്ട് മിസൈലുകളാണ് ആശുപത്രിയിൽ പതിച്ചത്. ഇതോടെ ആശുപത്രി പ്രവർത്തനരഹിതമായെന്ന് അധികൃതർ അറിയിച്ചു. ജെറുസലേം ക്രൈസ്തവ രൂപത നടത്തുന്ന ആശുപത്രിയാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പൊലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...