പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന പുതിയ ഭേദഗതിബിൽ നിയമക്കുരുക്കിലേക്ക്. ഭരണഘടനപ്രകാരം സംസ്ഥാനങ്ങൾക്ക് അനുവദിച്ചുകിട്ടിയ അധികാരത്തെയാണ് വെറുമൊരു നിയമനിർമാണത്തിലൂടെ മറികടക്കാൻ കേന്ദ്രം ശ്രമിച്ചിരിക്കുന്നതെന്നാണ് വാദം. ഇതിനെതിരേ നിയമനടപടിയെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചതിനുപിന്നാലെ, ധാതുക്കളുടെ കലവറയായ ഝാർഖണ്ഡിലെ സർക്കാരും എതിർപ്പുമായെത്തി. ബില്ലിനകത്തെ ഗുരുതരപിഴവ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞദിവസം ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ കത്തയച്ചു. കേന്ദ്രം പിൻവാങ്ങുന്നില്ലെങ്കിൽ ഝാർഖണ്ഡ്, കോടതിയെ സമീപിച്ചേക്കാം.

ഭരണഘടനയിലെ സംസ്ഥാനപട്ടികയിലെ 49-ാം ഇനം അനുസരിച്ച്, കുഴിച്ചെടുക്കുന്ന ധാതുക്കളുടെ മൂല്യവും അളവുമുൾപ്പെടെ കണക്കാക്കി അതത് സംസ്ഥാനത്തിന് നികുതിയീടാക്കാം. ഈ അധികാരം 2024 ജൂലായ് 25-ലെ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷവിധിയിൽ ശെരിവെച്ചിരുന്നു. എന്നാൽ, 50-ാം ഇനം അനുസരിച്ച് സംസ്ഥാനങ്ങളുടെ നികുതിയധികാരത്തിന്മേൽ നിയന്ത്രണം കൊണ്ടുവരാൻ പാർലമെന്റിന് സാധിക്കുമെന്നും ഇതേ കോടതിവിധി ചൂണ്ടിക്കാട്ടി. ഈ പഴുതുപയോഗിച്ചാണ് ഇപ്പോൾ കേന്ദ്രം ബിൽ പാസാക്കിയിരിക്കുന്നതെന്നാണ് സൂചന.

എന്നാൽ, ഭരണഘടനാ ഇനം (എൻട്രി) 50 പ്രകാരമുള്ള പാർലമെന്റിന്റെ അധികാരം ഇനം 49 പ്രകാരം സംസ്ഥാനങ്ങൾക്ക് അനുവദിച്ചുകിട്ടിയിരിക്കുന്ന അധികാരത്തെ മറികടന്നുപോകരുതെന്നും സുപ്രീംകോടതി അന്നത്തെ വിധിയിൽ നിർദേശിച്ചിരുന്നു. ഇക്കാര്യം എടുത്തുപറഞ്ഞാണിപ്പോൾ അധികാരം നിയന്ത്രിക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ഹേമന്ദ് സോറൻ ചൂണ്ടിക്കാട്ടിയത്. അല്ലാതെ 1957-ലെ ഖനികളും ധാതുക്കളും വികസനവും നിയന്ത്രണവും എന്ന മൂലനിയമത്തിൽ ഭേദഗതി വരുത്തിയതുകൊണ്ടുമാത്രം സാധിക്കില്ലെന്നാണ് അനുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...