63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. മംഗലാപുരം പെരിസ് ലൈൻ ബത്തേരി ഗാർഡനിൽ രോഹിത്കുമാർ (29) ആണ് പിടിയിലായത്. തകഴി കുന്നുമ്മ അരങ്ങശ്ശേരിൽ വീട്ടിൽ വാസന്തിയുടെ രണ്ടുപവന്റെ സ്വർണമാലയാണ് ഇയാൾ പൊട്ടിച്ചെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം 4.45-ന് തകഴി കുന്നുമ്മയിൽ റെയിൽവേപ്പാളത്തിനു സമീപമായിരുന്നു സംഭവം. ഗുരുദേവ പ്രാർഥനാസമിതിയുടെ പ്രാർഥനയ്ക്കുപോകുകയായിരുന്നു വാസന്തി. പിന്നാലെയെത്തിയ മോഷ്ടാവ് കഴുത്തിനു കുത്തിപ്പിടിച്ച് മാലപൊട്ടിച്ചതോടെ ഇരുവരുമായി മൽപ്പിടിത്തമുണ്ടായി.

മാലയുടെ കുറച്ചുഭാഗം വാസന്തിയുടെ കൈയിലും ബാക്കിഭാഗം പ്രതിയുടെ കൈയിലുമായി. ബലപ്രയോഗത്തിനിടെ ഇവർ താഴെവീണ തക്കംനോക്കി മോഷ്ടാവ് റെയിൽവേപ്പാളത്തിലൂടെ ഓടി. വാസന്തിയുടെ മരുമകൾ ഐശ്വര്യ ഓടിയെത്തി നാട്ടുകാരെ വിളിച്ചുകൂട്ടി മോഷ്ടാവിനെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. ഓട്ടത്തിനിടെ മാലയുടെ ബാക്കിഭാഗം മോഷ്ടാവ് എറിയുകയും ചെയ്തു. അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. വിവിധ സ്റ്റേഷനുകളിലായി 12 മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. മംഗലാപുരം സൗത്ത് സ്റ്റേഷനിൽമാത്രം ഏഴു കേസുകളുണ്ട്. ഒരാഴ്ചമുൻപ് തൃശ്ശൂരിലെത്തിയ പ്രതി ചൊവ്വാഴ്ചയാണ് തീവണ്ടിയിൽ ആലപ്പുഴയിലെത്തിയത്. അവിടെനിന്ന് ഏതോ പാസഞ്ചർ തീവണ്ടിയിൽക്കയറി തകഴിയിലിറങ്ങിയാണ് മോഷണത്തിനു ശ്രമിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...