പരസ്യബോർഡ് സ്ഥാപിച്ചതിന് പിന്നാലെ അപകടം ; വ്യാപക പ്രതിഷേധവുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : മന്ദിരം പടിക്ക് സമീപം പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് സ്ഥാപിച്ച സ്വകാര്യ ആശുപത്രിയുടെ പരസ്യ ബോര്‍ഡിനെ ചൊല്ലി വ്യാപക പ്രതിഷേധവുമായി നാട്ടുകാർ. ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ കാറും ലോറിയും കൂട്ടിയിടിച്ചതോടെ നാട്ടുകാരുടെ ആരോപണത്തിന് ബലവുമായി. കാനപ്പുഴ -പൊട്ടങ്കൽ പടി റോഡ്, പുനലൂർ -മുവാറ്റുപുഴ റോഡിലേക്ക് ചേരുന്ന ഭാഗത്താണ് പരസ്യബോർഡ് സ്ഥാപിച്ചത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച ബോർഡ് കുപ്പി കഴുത്തു പോലെ ഇടുങ്ങിയ റോഡ് മെയിൻ റോഡിൽ സന്ധിക്കുന്ന ഭാഗത്ത് അപകടം ഉണ്ടാകാൻ സാധ്യതയേറെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇപ്പോള്‍ തന്നെ റോഡിന്റെ ഇടതു ഭാഗത്ത് നിന്നും വരുന്ന വാഹനം മാത്രമാണ് കാണാൻ സാധിക്കുന്നത്. വലതു ഭാഗം കാണാന്‍ കഴിയില്ല.ബോർഡ് സ്ഥാപിച്ചതോടെ ഇടതു ഭാഗം കൂടി മറഞ്ഞു. റോഡ് കാണാൻ പറ്റുന്നതു പോലെബോർഡ് ഉയർത്തി സ്ഥാപിക്കാൻ മാത്രമാണ് നാട്ടുകാർ പറയുന്നത്. എന്നാല്‍ പരസ്യ കമ്പിനി ഈ ആവശ്യം തള്ളികളഞ്ഞാണ് ബോര്‍ഡ് സ്ഥാപിച്ചത്. റോഡ് വശങ്ങളിൽ ഡ്രൈവർ ശ്രദ്ധ മാറാൻ സാധ്യത ഉണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. എതിര്‍ ദിശയിലേക്ക് കാര്‍ പൂര്‍ണ്ണമായും കടന്നു വന്നതാണ് അപകടം ഉണ്ടാകാന്‍ കാരണം. ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യത ഉള്ള രീതിമിര്‍ ബോർഡുകൾ വെക്കാന്‍ പാടില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവ് വഴി തടഞ്ഞിട്ടുള്ളതാണ്. അതിന്റെ ലംഘനമാണ് ഇവിടെ കാണുന്നത്. ഇത്തരം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് അനുമതി നൽകുമ്പോൾ ജനങ്ങളുടെ സുരക്ഷയും കൂടി നോക്കിയിട്ടെ നൽകാവു എന്നും നാട്ടുകാര്‍ ശക്തമായി ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...