തിരുവനന്തപുരം : മുതലപ്പൊഴിയില്‍ വീണ്ടും അപകടം. 20 പേരുള്ള വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ മത്സ്യബന്ധനത്തിനായി പോയ ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. വള്ളം മറിഞ്ഞ് ഉടന്‍ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. വള്ളത്തില്‍ പിടിച്ചു കിടത്തിയിരുന്ന രണ്ട് പേരെ ആദ്യം തന്നെ മറ്റു വള്ളങ്ങളിലെത്തിയവർ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീടാണ് ബാക്കിയുള്ളവരെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്.
മുതലപ്പൊഴിയില്‍ വീണ്ടും അപകടം ; 20 പേരുള്ള വള്ളം മറിഞ്ഞു
RECENT NEWS
Advertisment