ഹരിയാന സംഘർഷം ; കൂടുതൽ കേന്ദ്രസേന വേണമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ആറായി. തിങ്കളാഴ്ച നൂഹിൽ സംഘർഷത്തിൽ പരുക്കേറ്റ ബജ്‌റങ്ദൾ പ്രവർത്തകൻ പ്രദീപ് ശർമയാണ്(32) ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ മരിച്ചത്. അക്രമ സംഭവങ്ങളിൽ 116 പേർ അറസ്റ്റിലായി. 4 കമ്പനി കേന്ദ്രസേനയെ കൂടി അനുവദിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആവശ്യപ്പെട്ടു. 20 കമ്പനി കേന്ദ്രസേന നിലവിൽ സംഘർഷ മേഖലകളിലുണ്ട്. ഇതിൽ 14 കമ്പനി നൂഹിലാണ്. പ്രത്യേക അന്വേഷണ സംഘത്തെ(എസ്ഐടി) നിയോഗിക്കുമെന്ന് ഹരിയാന പോലീസ് മേധാവി പികെ അഗർവാൾ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയും ഗുരുഗ്രാമിലെ പല പ്രദേശങ്ങളിലും അക്രമങ്ങളുണ്ടായെങ്കിലും ഇന്നലെ സ്ഥിതി ശാന്തമായിരുന്നു. നൂഹ്, പൽവൽ, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റങ്ദൾ പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ റാലികൾ നടത്തി. സംഘർഷത്തിൽ ബജ്‌റങ്ദൾ നേതാവ് മോനു മനേസറിന്റെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കും. രാജസ്ഥാൻ സ്വദേശികളായ 2 മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലുളള പ്രതിയാണ് മോനു. വിഎച്ച്പിയുടെ ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര തിങ്കളാഴ്ച നൂഹിലെ ഖെഡ്‌ല മോഡിന് സമീപം ആൾക്കൂട്ടം തടഞ്ഞതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍

0
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി...

ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് ഓടി

0
തൃശൂർ: ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച്...

ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...

0
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ്...

നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി...

0
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി...