യുക്രെയ്ന് വീണ്ടും യുഎഇയുടെ സഹായ ഹസ്തം ; 250 ടണ്‍ സാധനങ്ങള്‍ അയച്ചു

For full experience, Download our mobile application:
Get it on Google Play

അബുദാബി : ഒരു വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന യുക്രെയ്ന് സഹായവുമായി വീണ്ടും യുഎഇ. 250 ടണ്‍ സാധനങ്ങളാണ് ഇത്തവണ യുഎഇ യുക്രെയ്നിലേക്ക് അയച്ചത്. ഭക്ഷ്യ വസ്തുക്കള്‍, വ്യക്തിഗത സാമഗ്രികള്‍, ലൈറ്റിംഗ് ഉപകരങ്ങള്‍, പുതപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഓഫീസ് ഓഫ് ഇന്റര്‍ നാഷണല്‍ അഫയേഴ്സ്, വിദേശ കാര്യ മന്ത്രാലയലവുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുളള പഠനോപകരണങ്ങളും ഉടന്‍ യുക്രെയ്ന് കൈമാറും. പ്രതിസന്ധിയില്‍ വലയുന്ന യുക്രെയ്ന് ഈ സഹായം വലിയ പിന്തുണയാകുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. യുക്രെയ്ന്‍ ജനത നേരിടുന്ന പ്രതിസന്ധിയുടെ മാനുഷിക ആഘാതം ലഘൂകരിക്കാന്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സഹായമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ദ് ഇബ്രാഹിം അല്‍ ഹാഷിമി പ്രതികരിച്ചു. യുക്രെയ്ന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സഹായമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പത്ത് കോടി ഡോളറിന്റെ സഹായം യുഎഇ യുക്രെയ്ന് കൈമാറിയിരുന്നു. മരുന്നും അവശ്യ വസ്തുക്കളും ഉള്‍പ്പെടയുളള സഹായങ്ങളും നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം : കാപ്പാ കേസിൽ ജയിലിലായ ബി ജെ പി കൗൺസിലർ...

ശബരിമല സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കരുതെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ

0
തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കരുതെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ....

കോന്നിയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത പാസ്റ്ററുടെ കാര്‍ വനമേഖലയില്‍ അപകടത്തില്‍പ്പെട്ടു

0
കോന്നി: ഗൂഗിൾ മാപ്പില്‍ കാണിച്ച വഴിയിലൂടെ യാത്ര ചെയ്ത് വനമേഖലയിൽ അപകടത്തിൽപ്പെട്ട...

ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരൻ മരിച്ചു ; സംസ്ഥാനത്ത് നാലാമത്തെ മരണം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ...