അരൂര്‍: അരൂരില്‍ ഓട്ടോയ്ക്ക് പിന്നില്‍ ഇന്‍സുലേറ്റ് ലോറി ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ എറണാകുളം നെല്ലിമറ്റം ചെറുപിള്ളിയില്‍ രമേശന്‍ (39), ഭാര്യ ശശികല (37), മകന്‍ കാര്‍ത്തിക് (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും എരമല്ലൂരിലേക്ക് പോകുമ്പോഴാണ് അപകടം. ആന്ധ്രയില്‍ നിന്ന് ചെമ്മീനുമായി എത്തിയ ലോറിയാണ് ഓട്ടോയുടെ പിന്നിലിടിച്ചത് . അരൂര്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
അരൂരില്‍ ഓട്ടോയ്ക്ക് പിന്നില്‍ ഇന്‍സുലേറ്റ് ലോറി ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു
RECENT NEWS
Advertisment