മൊസാബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ അപകടം ; ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മൊസാബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ അപകടത്തില്‍ മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും. ഞായറാഴ്ച കണ്ടെത്തിയ മൃതദേഹം ശ്രീരാഗിന്റേതാണെന്നു സ്ഥിരീകരിച്ച ശേഷമാണ് സ്‌കോര്‍പിയോ മറൈന്‍ കമ്പനി ഇക്കാര്യം ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്. മൃതദേഹം വിട്ട് കിട്ടാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വീട്ടുകാരെ അറിയിച്ചു. വ്യാഴ്ചയോ, വെള്ളിയാഴ്ചയോ മൃതദേഹം നാട്ടില്‍ എത്തിക്കും. ബെയ്‌റ തുറമുഖത്തിനു സമീപം ഈ മാസം 16ന് പുലര്‍ച്ചെയായിരുന്നു അപകടം. സ്‌കോര്‍പിയോ മറൈന്‍ കമ്പനിയുടെ ഇലക്ട്രോടെക്‌നിക്കല്‍ ഓഫിസറാണ് ശ്രീരാഗ്. എണ്ണ ടാങ്കറായ സീക്വസ്റ്റ് കപ്പലില്‍ ജോലിയില്‍ പ്രവേശി ക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ട് മുങ്ങിയാണ് അപകടം. ശ്രീരാഗ് രാധാകൃഷ്ണന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് സംബന്ധിച്ച നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികാരികളോട് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...