വിഴിഞ്ഞം മത്സ്യത്തൊഴിലാളികളുടെ ബൈക്ക് റാലിക്കിടെ അപകടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യത്തൊഴി ലാളികളുടെ ബൈക്ക് റാലിക്കിടെ അപകടം.സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടത്തിയ ബൈക്ക് റാലിയില്‍ പങ്കെടുത്തവര്‍ അപകടത്തില്‍പ്പെട്ടു. ടോള്‍ പ്ലാസയിലെ ഗേറ്റ് അപ്രതീക്ഷിതമായി അടഞ്ഞതാണ് അപകട കാരണം.റാലിയില്‍ പങ്കെടുത്ത ബൈക്കുകള്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞുവീഴുകയായിരുന്നു.തിരുവല്ലം-കോവളം റൂട്ടിലെ ടോള്‍ പ്ലാസയിലാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തില്‍ വരുമ്പോള്‍ അപ്രതീക്ഷിതമായി അടഞ്ഞ ഗേറ്റിന്റെ ഭാഗം തലയില്‍ ഇടിക്കുകയും നിയന്ത്രണം വിട്ട വാഹനം തെന്നിമാറി മറിയുകയുമായിരുന്നു. റാലിയില്‍ തൊട്ടുപിന്നാലെ വന്ന വാഹനങ്ങളില്‍ ചിലതും മറിഞ്ഞു.പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരെ പ്രാഥമിക ചികിത്സനല്‍കി വിട്ടയച്ചു. തലയ്‌ക്ക് സാരമായി പരിക്കേറ്റ പൂന്തുറ സ്വദേശി ഇപ്പോഴും ആശുപത്രിയിലാണ്. റാലിയില്‍ പങ്കെടുത്തവര്‍ ഭൂരിഭാഗംപേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...