താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 11 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 11 പേര്‍ക്ക് പരിക്ക്. ബാലുശ്ശേരി കോക്കല്ലൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും താമരശ്ശേരി കുടുക്കലുമ്മാരം സ്വദേശികള്‍ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ചുങ്കം ചെക്ക് പോസ്റ്റിന് സമീപം വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. താമരശ്ശേരി കുടുക്കിലുമ്മാരം വെങ്കണക്കല്‍ ഷരിഫ്, കയ്യേലിക്കല്‍ ചെട്യാങ്ങല്‍ ഷരീഫ്, മണ്ണാത്തൊടി സലീം, ഉസ്മാന്‍, ലത്തീഫ്, ബാലുശ്ശേരി കോക്കല്ലുര്‍ എരമംഗലം തങ്കയത്ത് ജംഷിദ്, മാതാവ് ജമീല, ഭാര്യ ഹസ്മിന, മാതൃസഹോദരി സുബൈദ എന്നിവര്‍ക്കും ജംഷിദിന്റെ രണ്ട് കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്.

താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കുടുക്കിലുമ്മാരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തെറ്റായ ദിശയില്‍ പ്രവേശിച്ച്‌ വയനാട്ടിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സാരമായി പരിക്കേറ്റ 6 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...