കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കല്ലടിക്കോട്: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ കൊളത്തൂര്‍ ഓണപ്പുട കല്ലിങ്ങല്‍ തൊടി സബീറലി മകന്‍ സുഹൈബ് (28), കരിങ്കല്ലത്താണി താഴേക്കോട് കുളക്കാടന്‍ വീട്ടില്‍ സജ്ജാഫ് ഭാര്യ സുറുമി (22) എന്നിവരാണ് മരിച്ചത്.മരിച്ച സുഹൈബ് ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്നതാണ്. സുറുമിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.പിക്കപ്പ് വാന്‍ ഡ്രൈവര്‍ കാടാമ്പുഴ കാരേക്കാട് താണിക്കല്‍ മുഹമ്മദ് മകന്‍ സൈത്(64), കാര്‍ യാത്രക്കാരിയും മരിച്ച സുറുമിയുടെ പിതൃസഹോദരന്‍ കരിങ്കല്ലത്താണി കുളക്കാടന്‍ വീട്ടില്‍ ഹനീഫ മകള്‍ ഹന്ന (18) എന്നിവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാലിന് പരിക്കേറ്റ സൈതിനെ വിദഗ്ദ ചികിത്സക്കായി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഹന്ന വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപം പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന കാറും എതിരെ വന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.വ്യാഴാഴ്ച മൂന്നു മണിയോടെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.കല്ലടിക്കോട് പോലീസും സ്ഥലത്തെത്തി.അപകടത്തില്‍ രണ്ട് വാഹനങ്ങളും തകര്‍ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറി വഞ്ചനാകേസ് : അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; വിചാരണ നിർത്തിവയ്ക്കണമെന്ന ഹർജി...

0
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും...

കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ സംഭവം ; എസ്എഫ്ഐ നേതാവിനെ സിപിഎം പുറത്താക്കി

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...

മെസ്സി തട്ടിപ്പ് : ജിഎസ്ടി റിപ്പോർട്ടിൽ തുടർ നടപടി വൈകുന്നു

0
തിരുവനന്തപുരം: മെസ്സി വരും എന്ന പേരിൽ നടന്ന തട്ടിപ്പിലെ ജിഎസ്ടി റിപ്പോർട്ടിൽ...

പാലിയേക്കരയിൽ ടോൾ കൂട്ടുന്നു ; സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പിരിച്ചുതുടങ്ങുമെന്നാണ് അറിയിപ്പ്

0
പാലിയേക്കര : ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപര്യാപ്തതകളും പരിഹരിക്കാതെ ടോൾനിരക്ക് ഉയർത്തരുതെന്ന ഹൈക്കോടതിയുടെ...