തൃശൂര്‍ : ഏങ്ങണ്ടിയൂര്‍ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. തിരുമംഗലം സ്വദേശി അംബുജാക്ഷന്‍ (55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറരയോടെ ദേശീയ പാതയിലായിരുന്നു അപകടം. തെക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. ബാബു, ജോസഫ് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അംബുജാക്ഷന്‍റെ മൃതദേഹം ഏങ്ങണ്ടിയൂര്‍ എം.ഐ ആശുപത്രി മോര്‍ച്ചറിയില്‍. വാടാനപ്പള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു
RECENT NEWS
Advertisment