മലപ്പുറം പാണ്ടിക്കാട് മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. മണ്ണിട്ട് അടച്ച വീട്ടിലേക്കുള്ള വഴി തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബം പ്രതിഷേധിച്ചത്. തഹസില്‍ദാറും, ജനപ്രതിനിധികളും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കുടുംബം മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായത്. ഇന്നലെ വൈകിട്ടാണ് കൊടശ്ശേരി സ്വദേശിയായ 80 കാരി ചക്കി മരിച്ചത്. രാവിലെ മുതല്‍ മൃതദേഹവുമായി കുടുംബം പ്രതിഷേധം ആരംഭിച്ചു. അയല്‍വാസി മണ്ണിട്ട് അടച്ച തങ്ങളുടെ വീട്ടിലേക്കുള്ള വഴി ഉടന്‍ തുറന്നു തരണമെന്ന് ആവശ്യപെട്ടായിരുന്നു പ്രതിഷേധം.

പതിറ്റാണ്ടുകളായി വീട്ടിലേക്ക് പോകുന്ന വഴിയാണ്. പുതിയ വീട് നിര്‍മിച്ച ശേഷം അയല്‍വാസി മണ്ണിട്ട് അടച്ചതെന്നാണ് ഇവരുടെ ആരോപണം. വഴി അടച്ചതോടെ അസുഖം വന്ന ചക്കിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും കുടുംബം പറയുന്നു. തഹസില്‍ദാറും ജനപ്രതിനിധികളും ഇരുകുടുംബങ്ങളുമായി സംസാരിച്ചെങ്കിലും വഴി വിട്ടുനല്‍കാന്‍ അയല്‍വാസി തയ്യാറായില്ല. താത്കാലിമായി വഴി നല്‍കാമെന്നും ഒത്തുതീര്‍പ്പിന് ഇല്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. ഭൂമി അളന്നു വീട്ടിലേക്കുള്ള വഴി ഒരുക്കുമെന്ന തഹസില്‍ദാറുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് കുടുംബം ചക്കിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...