ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച 28 ശതമാനം കുറഞ്ഞെന്ന് കണക്കുകൾ. 77 കപ്പലുകളാണ് ഇക്കാലയളവിൽ ഹോർമുസിലൂടെ സഞ്ചരിച്ചത്. കപ്പലുകളുടെ ചലനങ്ങളും ചരക്ക് നീക്കങ്ങളും ട്രാക്ക് ചെയ്യുന്ന വിപണി നിരീക്ഷകരായ ‘കെപ്ലർ’ നൽകുന്ന വിവരമാണിത്. ഹോർമുസ് ജലപാത പൂർണമായും തുറന്നിട്ടുണ്ടെന്നും പാത തങ്ങളുടെ നാവികസേനയുടെ നിയന്ത്രണത്തിലാണെന്നും യുഎസ് അവകാശപ്പെടുമ്പോഴാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. കഴിഞ്ഞ 10 ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളുടെ ദിവസേനയുള്ള ശരാശരി എണ്ണം പത്തായി കുറഞ്ഞു.

എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടുള്ള യുഎസ്, ഇറാൻ പരസ്പര ആക്രമണങ്ങളെത്തുടർന്നാണ് ഹോർമുസ് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ കുറവുണ്ടായത്. കഴിഞ്ഞ മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിതെന്നാണ് കെപ്ലറിൽ നിന്നുള്ള ഡേറ്റ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കേവലം 2 കപ്പലുകളാണ് ഹോർമുസ് കടന്നത്. അതേസമയം വെള്ളിയാഴ്ച 15 ഉം ശനിയാഴ്ച 13 ഉം കപ്പലുകൾ ഹോർമുസ് കടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...

മഹാരാഷ്ട്ര തെരുവുകളും കീഴടക്കി വിദ്യാർഥി പ്രക്ഷോഭം ; പിന്തുണയുമായി രാഹുൽ ഗാന്ധി

0
പുനെ: തുടർച്ചയായ പരീക്ഷ ക്രമക്കേടുകൾക്കൊടുവിൽ മഹാരാഷ്ട്രയിലും വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലും...