Thursday, March 13, 2025 12:38 pm

കലഞ്ഞൂർ കുടുത്ത ജംഗ്ഷനിൽ അപകടങ്ങൾ വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ കുടുത്ത ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. ഇളമണ്ണൂരിൽ നിന്നും കലഞ്ഞൂരിലേക്ക് പോകുന്ന റോഡും ഇരുപത്തിമൂന്ന് ജംഗ്ഷനിൽ നിന്നും കലഞ്ഞൂരിലേക്ക് പോകുന്ന റോഡും കൂടി ചേരുന്നതാണ് കുടുത്ത ജംഗ്ഷൻ. കലഞ്ഞൂർ, കൂടൽ ഭാഗങ്ങളിലെ പാറമടകളിൽ നിന്നും അടൂർ ഭാഗത്തേക്ക് പോകുന്ന ടിപ്പർ ലോറികൾ അടക്കം ഇതുവഴിയാണ് സഞ്ചരിക്കുന്നത്. രണ്ട് റോഡുകൾ ചേരുന്ന സംഗമ സ്ഥാനത്ത് എതിർ ദിശയിൽ നിന്ന് വാഹനങ്ങൾ വന്നാൽ കാണുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.

ഒരു വർഷത്തിനിടയിൽ പത്തിലധികം അപകടങ്ങൾ ഇവിടെ നടന്നതായി പ്രദേശ വാസികൾ പറയുന്നു. കലഞ്ഞൂർ മുതൽ ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് നവീകരിച്ച റോഡിൽ ഈ ഭാഗത്ത് വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ ബമ്പുകളോ മറ്റ് അപകട മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ലാത്തതും അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. വളവുതിരിഞ്ഞു വരുന്ന വാഹനങ്ങൾ കാണുവാൻ മിററുകളും സ്ഥാപിച്ചിട്ടില്ല. സ്ഥലത്ത് അപകടങ്ങൾ കുറക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ അധികൃതർ തയ്യാറാക്കേണ്ടത് ആവശ്യമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു

0
കോട്ടയം : ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ...

നെടുമൺ പറമ്പുവയൽക്കാവ് ദേവീക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഇന്ന് മുതൽ

0
ഏഴംകുളം : നെടുമൺ പറമ്പുവയൽക്കാവ് ദേവീക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഇന്ന് ...

കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതി പിടിയിൽ

0
കുറ്റിപ്പുറം : കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതി 19 വര്‍ഷത്തിനുശേഷം...

പന്തളം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം

0
പന്തളം : വിവിധ പ്രശ്നങ്ങളുമായി ഇടതുവലതുമുന്നണികൾ രംഗത്തെത്തിയതോടെ പന്തളംനഗരസഭയിൽ തുടക്കംമുതൽ ഒടുക്കംവരെ...