കോഴിക്കോട് : ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. കോഴിക്കോട് കുറ്റികാട്ടൂരില്‍ വെച്ചാണ് അപകടം നടന്നത്. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയില്‍ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മകന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ബൈക്കില്‍നിന്ന് തെറിച്ച് വീഴുകയായിരുന്നു. തെറിച്ചു വീണ ബിന്ദുവിന്റെ ദേഹത്ത് ബസ്സ് കയറിയാണ് മരണം സംഭവിച്ചത്. കുറ്റിക്കാട്ടൂര്‍ കനറാ ബാങ്കിന് സമീപമാണ് അപകടം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ഷിബിന്‍, ഷിബിന.
ബൈക്കിൽനിന്ന് തെറിച്ച് വീണ് ദേഹത്ത് ബസ്സ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
RECENT NEWS
Advertisment