ഡി.വൈ.എഫ്.ഐ നേതാവിന്റെ കര്‍ണപടം അടിച്ചുപൊട്ടിച്ച എസ്.ഐയെ സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെഴവേലിയിലെ ഡി.വൈ.എഫ്.ഐ നേതാവ് എസ്. മനുവിന്റെ കര്‍ണപടം അടിച്ചുപൊട്ടിച്ച ഇലവുംതിട്ട എസ്.ഐ മാനുവലിനെ പമ്പ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. സംഭവത്തില്‍ പങ്കാളിയായ പോലീസുകാരന്‍ അന്‍വര്‍ഷായെ പന്തളത്തേക്ക് മാറ്റി. പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം വീടിന് സമീപം നിന്ന മനുവിനെ കഞ്ചാവ് ഉണ്ടോയെന്ന് ചോദിച്ച്‌ ഷര്‍ട്ട് ഊരിച്ച്‌ പരിശോധിച്ചത് ചോദ്യം ചെയ്തപ്പോള്‍ എസ്.ഐയുടെ നേതൃത്വത്തില്‍ ഇരുകരണത്തും അടിച്ചുവെന്നായിരുന്നു പരാതി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മനുവിന് കേള്‍വിക്ക് തകരാറുണ്ടായി. കര്‍ണപടത്തിന് നേരിയ പൊട്ടല്‍ സംഭവിച്ചതായി കണ്ടത്തിയിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...