ഡല്‍ഹി : രാജ്യത്ത് റോഡപകടങ്ങളില്‍ മരണനിരക്ക് കൂടാന്‍ കാരണം അമിത വേഗതയും റോഡുകളുടെ തകരാറുമെന്ന് റിപ്പോര്‍ട്ട്. 2019ലെ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ വാര്‍ഷിക റോഡ് അപകട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മന്ത്രാലയത്തിന്റെ ഗതാഗത ഗവേഷണ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, 2019 ല്‍ ഇന്ത്യയില്‍ 4,49,002 റോഡ് അപകടങ്ങളില്‍ 1,51,113 പേര്‍ കൊല്ലപ്പെടുകയും 4,51,361 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പറയുന്നു. രാജ്യത്ത് പ്രതിദിനം 1,230 റോഡ് അപകടങ്ങളും 414 മരണങ്ങളും സംഭവിച്ചു. ഓരോ മണിക്കൂറിലും 51 അപകടങ്ങളും 17 മരണങ്ങളുമാണ് സംഭവിച്ചത്.
അപകടത്തിന്‍റെയും അതിനെത്തുടര്‍ന്ന് മരണനിരക്ക് കൂടാനും കാരണം അമിതവേഗതയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരം കാരണങ്ങളുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രധാന കാരണം അമിത വേഗതയാണ്. 67.3 ശതമാനം അപകടങ്ങളും അമിതവേഗത കാരണമാണ് ഉണ്ടായിട്ടുള്ളത്. അമിത വേഗത കാരണമാണ് 1,01,699 മരണങ്ങള്‍ സംഭവിച്ചത്.