കോഴിക്കോട് : കോഴിക്കോട് കൊടിയത്തൂര്‍ പുതിയടത്ത് ടിപ്പര്‍ലോറി ദേഹത്ത് കയറി ഒരാള്‍ മരിച്ചു. നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവറുടെ സഹപ്രവര്‍ത്തകന്‍ വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചത്. കൊടിയത്തൂര്‍ മാവായി സ്വദേശി നൗഫലാണ്(35) മരിച്ചത്.
ലോക്ഡൗണില്‍ നിര്‍ത്തിയിട്ട ലോറി സ്റ്റാര്‍ട്ട് ആകാതിരുന്നപ്പോള്‍ വണ്ടിയുടെ താഴെയിരുന്നു പരിശോധിക്കുകയായിരുന്ന നൗഫല്‍. ഇതിനിടെ വണ്ടി സ്റ്റാര്‍ട്ടായി മുന്നോട്ടെടുക്കുകയും നൗഫല്‍ വണ്ടിക്കടിയില്‍പ്പെടുകയുമായിരുന്നു. നൗഫലിനെ മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.