വെള്ളറടയില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന മിനി ലോറിയില്‍ ടോറസ് ലോറി ഇടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെള്ളറടയില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന മിനി ലോറിയില്‍ ടോറസ് ലോറി ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട മിനി ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി തലകീഴായി മറിയുകയും ചെയ്തു. അപകടത്തില്‍ മിനി ലോറിയുടെ ഡ്രൈവര്‍ പാങ്ങോട് സ്വദേശി ഷെഫീഖ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ പനച്ചമൂട് മാർക്കറ്റ് ജങ്ഷനിലായിരുന്നു നടുക്കുന്ന അപകടമുണ്ടായത്.

പലവ്യഞ്ജന സാധനങ്ങളുമായെത്തിയ മിനിലോറി റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് നിർമാണ സാമഗ്രികകളുമായെത്തിയ ടോറസ് ലോറി മിനിലോറിയിലേക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട മിനിലോറി തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. കട തകർന്നെങ്കിലും വാഹനത്തിൽ കിടന്നുറങ്ങിയ ഡ്രൈവർ പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...