വയനാട് : വയനാട് ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊടുവള്ളി സ്വദേശി റംഷിത്താണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് റംഷിത്തിന് മരണം സംഭവിച്ചത്.
ഒരാളുടെ നില ഗുരുതരം. ഒന്‍പതാം വളവിനും എട്ടാം വളവിനും ഇടയില്‍ ചുരമിറങ്ങി വന്ന കാറും എതിരെ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.