തിരുവനന്തപുരo : കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ കടുക്കറയില്‍ ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .
നാഗര്‍കോവില്‍ ഭാഗത്തുനിന്ന് കൊല്ലത്തേക്ക് നിര്‍മ്മാണ സാധനങ്ങള്‍ കൊണ്ടുവരികയായിരുന്ന ലോറിയാണ് ചിറ്റാര്‍ റിസര്‍വിയറിലേക്ക് മറിഞ്ഞത്.അപകടത്തില്‍ ലോറി ഡ്രൈവര്‍ കൊല്ലം സ്വദേശി അനില്‍കുമാറാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
നിയന്ത്രണംവിട്ട ലോറി ഡാമിന്റെ സുരക്ഷാവേലി തകര്‍ത്ത് ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ചു നില്‍ക്കുകയായിരുന്നു. അനില്‍ കുമാറിന്റെ നിലവിളികേട്ട വഴിയാത്രികരും, പരിസരവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.