കോട്ടയം : കോട്ടയത്ത് അപകടത്തില്‍പ്പെട്ട ബൈക്കില്‍ നിന്നും തെറിച്ച് തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. മണര്‍കാട് കാവുംപടി തെക്കുംകുന്നേല്‍ അരവിന്ദ് ടി.സി (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. എന്നാല്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്. മാലം ജംഗ്ഷനിലെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. യുവാവ് പത്തടി താഴെയുള്ള തോട്ടിലേക്ക് വീണു. എന്നാല്‍ ഇക്കാര്യം ആരും അറിഞ്ഞില്ല. രാവിലെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് അരവിന്ദിന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തിയത്. അയര്‍കുന്നം പോലീസ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തോട്ടില്‍ നിന്ന് നാട്ടുകാരും ഫയര്‍ഫോഴസും ചേര്‍ന്നാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
അപകടത്തില്‍പ്പെട്ട ബൈക്കില്‍ നിന്നും തെറിച്ച് തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം
- Advertisment -
Recent News
- Advertisment -
Advertisment