എംസി റോഡിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: എംസി റോഡിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. വാളകം ആയൂർ വയ്ക്കൽ ക്ഷേത്രത്തിന് മുന്നിലാണ് അപകടമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു കെ എസ് ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന പെട്രോൾ ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെയും യാത്രക്കാരെയും പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി ബസിലെയും ടാങ്കർ ലോറിയിലെയും ഡ്രൈവർമാരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെത്തുടർന്ന് എം സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...