മസ്കത്ത്: സഹമില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ മയ്യില്‍ സ്വദേശി മുഹമ്മദ് കുഞ്ഞ് (28) മരണപ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് അപകടം. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ സഹം കെ.എം ട്രേഡിങ്ങിന് അടുത്താണ് വാഹനാപകടം നടന്നത്. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. വയനാട് സ്വദേശി ഹാരിസിന് ഗുരുതര പരിക്കുണ്ട്. സഹമിലെ പഴയകാല കച്ചവടക്കാരനായ മൂസയുടെ മകനാണ് മരിച്ച മുഹമ്മദ് കുഞ്ഞ്. അപകട കാരണം വ്യക്തമല്ല. ഭാര്യ: മുംതാസ്. രണ്ട് മക്കള്‍: അയാന്‍, ഹൈറ.
മസ്കറ്റില്‍ വാഹനാപകടം ; കണ്ണൂര്‍ സ്വദേശി മരിച്ചു
RECENT NEWS
Advertisment