ലോറിക്കു പിന്നില്‍ ഇടിച്ച പിക്കപ്പ് വാനിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ലോറിക്കു പിന്നില്‍ ഇടിച്ച പിക്കപ്പ് വാനിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യം. സംസ്ഥാന അതിര്‍ത്തിക്കു സമീപം ചാവടിപ്പാലത്തില്‍ ആണ് അപകടം. മലപ്പുറം സ്വദേശി ആഷിക്ക് അലി (34) ആണ് മരിച്ചത്. വാന്‍ ഡ്രൈവര്‍ മണികണ്ഠന്‍ ഉള്‍പ്പെടെ 4 പേര്‍ക്കു പരുക്കേറ്റു.

ചരക്കു ലോറിയിലെയും കണ്ടെയ്‌നര്‍ ലോറിയിലെയും യാത്രക്കാര്‍ക്ക് നേരിയ പരുക്കുകളുണ്ട്. മൂന്ന് വാഹനങ്ങളും കോയമ്പത്തൂരില്‍ നിന്നു പാലക്കാട്ടേക്ക് വരികയായിരുന്നു. പച്ചക്കറിയുമായി പോയ ചരക്കു ലോറിയിലേക്കു ആദ്യം മീന്‍ കയറ്റി വന്ന പിക്കപ്പ് വാന്‍ ഇടിച്ചു നിന്നു. പിന്നാലെയെത്തിയ കണ്ടെയ്‌നര്‍ ലോറി ഇതിലേക്ക് ഇടിച്ചു കയറുകയും വാന്‍ ചരക്കുലോറിക്കു അടി വശത്തേക്കു നീങ്ങുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു.

കേരള അതിര്‍ത്തിയില്‍ പരിശോധനയ്ക്കുണ്ടായിരുന്ന വാളയാറിലെ പോലീസ് ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു കഞ്ചിക്കോട് അഗ്‌നിരക്ഷാസേനയെത്തി പിക്കപ്പ് വാന്‍ ഹൈഡ്രോളിങ് കട്ടറും സ്‌പൈഡറും ഉപയോഗിച്ചു വെട്ടിപ്പൊളിച്ചാണു പരിക്കേറ്റവരെ പുറത്തെടുത്ത്. ഗുരുതര പരിക്കേറ്റ ആഷിക്ക് അലിയെ കോയമ്പത്തൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...