പെരുമ്ബാവൂര്‍ : നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത്, വളയന്‍ചിറങ്ങര പി.വി പ്രിസ്റ്റേഴ്സ് ജീവനക്കാരന്‍ വിമല്‍ എന്നിവരാണ് മരിച്ചത്. പുല്ലുവഴി എംസി റോഡില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. ലോറിയില്‍ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാത്തതാണ് അപകടകാരണമായി കണക്കാക്കുന്നത്. പെരുമ്പാവൂരില്‍ റോഡിനരുകില്‍ ലോറി നിര്‍ത്തിയിട്ടിരുന്നു. ലോറിക്ക് പിന്നില്‍ സിഗ്‌നല്‍ ലൈറ്റ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ലോറി ബൈക്ക് യാത്രക്കാര്‍ കണ്ടില്ല. ലോറിയിലേക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. അജിത്തിന്റേയും വിമലിന്റേയും മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു
RECENT NEWS
Advertisment