പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ ആഭരണങ്ങളും 32 ലക്ഷം രൂപയും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 20 പവന്‍ ആഭരണങ്ങളും 32 ലക്ഷം രൂപയും ഗോള്‍ഡന്‍ റോളക്‌സ് വാച്ച്‌ ഉള്‍പ്പെടെ വന്‍തുകയുടെ വസ്തുക്കളും നിശ്ചിത തുകയുടെ അമേരിക്കന്‍ ഡോളറുമാണ് മോഷ്‌ടിച്ചത്. എറണാകുളം പള്ളിയില്‍ ലെയിനില്‍ അമേരിക്കന്‍ മലയാളിയും വ്യവസായിയുമായ പടമാടന്‍വീട്ടില്‍ എം.സി ജോണിന്റെ വീട്ടിലായിരുന്നു മോഷണം. 24 മണിക്കൂറും ആളനക്കമുള്ള സ്വകാര്യ ആശുപത്രിക്ക് സമീപത്താണ് ബംഗ്ളാവിന് സമാനമായ ഇരുനിലവീട്. ജോണിന്റെ സഹോദരന്‍ എം.സി റോയിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ സി.സി.ടിവി കാമറകള്‍ പരിശോധിച്ചെങ്കിലും മോഷ്ടാവിന്റെ ദൃശ്യങ്ങളില്ല.

വിഷുപ്പുലരിയില്‍ കവ‌ര്‍ച്ച നടന്നെന്നാണ് പോലീസ് കരുതുന്നത്. ജോണും ഭാര്യയും ഭാര്യാ സഹോദരിയും കോവളത്തായിരുന്നു. ഈസ്റ്ററിന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന്,​ പരിശോധിച്ചപ്പോഴാണ് പണവും ആഭരണവുമുള്‍പ്പെടെ മോഷ്ടിച്ചെന്ന് മനസിലായത്. വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്. കിടപ്പുമുറിയിലെ അലമാരയുടെ പൂട്ടുപൊളിച്ച്‌ ആഭരണവും പണവും കവര്‍ന്ന് മുന്‍വാതിലിലൂടെ പുറത്തുപോയെന്ന് സംശയിക്കുന്നു. ഒരുമാസം മുമ്പാണ് ജോണും ഭാര്യയും അമേരിക്കയില്‍ നിന്നെത്തിയത്. ഇരുവരും താമസം തുടങ്ങിയശേഷം രാത്രി സെക്യൂരിറ്റിയെ നിയോഗിച്ചിരുന്നു.

കവര്‍ച്ചയ്ക്കുപയോഗിച്ച കമ്പിപ്പാര വീടിന്റെ പരിസരത്ത് നിന്ന് പോലീസ് കണ്ടെടുത്തു. ഫോറന്‍സിക് വിദഗ്ദ്ധര്‍ വീട്ടിലെത്തി വിരലടയാളവും മറ്റും പരിശോധിച്ചു. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അടുത്തിടെ ജയിലില്‍ നിന്നിറങ്ങിയ മോഷ്ടാക്കളുടെ വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്. സമീപത്തെ വീടുകളില്‍ സി.സി.ടിവി കമാറകള്‍ പരിശോധിച്ച്‌ മോഷ്ടാവിലേക്ക് എത്താനാണ് ശ്രമം. എറണാകുളം സെന്‍ട്രല്‍ പോലീസ് സി.ഐയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിഠായി പദ്ധതി മരുന്ന് വിതരണം ക്രമമല്ലാതായി ; ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും...

0
കാസർ​ഗോഡ് : കേരളത്തിലെ ടൈപ്പ് വൺ പ്രമേഹരോഗികളായ കുട്ടികൾക്ക് താങ്ങായി സർക്കാർ...

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...