Friday, July 4, 2025 11:02 am

പത്രവിതരണത്തിനിടെ സൈക്കിളും കാറും കൂട്ടിയിടിച്ചു ; വിദ്യാര്‍ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെറുതുരുത്തി : കേരള കലാമണ്ഡലത്തിനു സമീപം ഇന്നു പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാഞ്ഞാള്‍ ശ്രീപുഷ്‌കരം പടിഞ്ഞാറേ പീടികയില്‍ മുസ്തഫയുടെ (മുത്തു) മകന്‍ മുബശിര്‍ (18) ആണ് മരിച്ചത്. പത്രവിതരണം നടത്തുന്ന മുബശിര്‍ രാവിലെ പത്രമെടുക്കുന്നതിനായി സൈക്കിളില്‍ ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്നു. ഇതേ ദിശയില്‍ വന്ന കാര്‍ സൈക്കിളിന്റെ പിറകിലിടിച്ചാണ് അപകടം.
ഓട്ടുപാറ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൃശൂര്‍ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് പോയിരുന്ന സംഘമാണ് അവരുടെ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇടിച്ച കാറും ഡ്രൈവറും കൂടെയെത്തി.

പൂമല സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ മുബശിര്‍ ബിരുദത്തിനു ചേരാന്‍ കാത്തിരിക്കുകയായിരുന്നു. മുബശിര്‍ ശ്രീ പുഷ്‌കരം ഗ്രാമീണ വായനശാലയില്‍ താത്കാലിക ലൈബ്രേറിയന്‍ ആയി സേവനം ചെയ്തു വരികയായിരുന്നു. ജില്ലാ ആശുപത്രിയിലുള്ള മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ടോടെ ശ്രീ പുഷ്‌കരം ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.പരേതനായ പടിഞ്ഞാറേ പീടികയില്‍ കുഞ്ഞാനുവിന്റെ പേരമകനാണ് മുബശിര്‍. മാതാവ്: റംല. സഹോദരങ്ങള്‍: മുര്‍ശിദ, മുഹ്‌സിന്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ് അംഗത്തെ മർദിച്ചയാൾ അറസ്റ്റിൽ

0
കോഴിക്കോട് : വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ്...

ആലപ്പുഴ പൂച്ചാക്കലിൽ 1200 ഗ്രാം കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍

0
ആലപ്പുഴ: പൂച്ചാക്കലിൽ ലഹരി വസ്തുക്കളുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി...

തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി പൂച്ചപ്പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

0
തിരുവല്ല : തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി...