കുറ്റ്യാടിയില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് സൂചന നല്‍കി ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി കുറ്റ്യാടിയില്‍ കേരളാ കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സീറ്റ് സംബന്ധിച്ച് സിപിഐഎം സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുമായി ധാരണയിലെത്തിയിരുന്നു. മണ്ഡലത്തിലുണ്ടായ പ്രതിഷേധം പ്രാദേശികതലത്തില്‍ മാത്രമാണ്. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ആണ് മണ്ഡലത്തില്‍ മത്സരിപ്പിക്കുകയെന്നും ജോസ് കെ മാണി പറഞ്ഞു. കുറ്റ്യാടിയില്‍ മത്സരിച്ചാല്‍ സിപിഐഎമ്മിന് വേണ്ടി ജീവന്‍ കളഞ്ഞു നില്‍ക്കാന്‍ തയാറാകുമെന്ന് കുറ്റ്യാടിയിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഇഖ്ബാലും പ്രതികരിച്ചു.

താന്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര സീറ്റ് ചോദിക്കാത്തത് മന്ത്രി ടി പി രാമകൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണെന്നും സിപിഎം നേതാക്കളിലും പ്രവര്‍ത്തകരിലും വിശ്വാസം ഉണ്ടെന്നും ഇഖ്ബാല്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിന് വേണ്ടി ഏറ്റവും ത്യാഗം സഹിച്ച പ്രവര്‍ത്തകനാണ് താനെന്നും ഇഖ്ബാല്‍ പറഞ്ഞു. അതേസമയം പിറവത്ത് ഡോ. സിന്ധുമോള്‍ ജേക്കബ് സ്ഥാനാര്‍ത്ഥിയായത് സിപിഐഎമ്മിന്റെ അറിവോടെയെന്ന് ജോസ് കെ മാണി പറഞ്ഞു. സിപിഎം നേതൃത്വവുമായി പിറവം സീറ്റ് സംബന്ധിച്ച് കൂടിയാലോചന നടത്തിയിരുന്നുവെന്നും ജോസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...